കേരളത്തിലും മദ്യം ഓണ്‍ലൈനിലൂടെ വില്‍ക്കാം; മുഖ്യമന്ത്രിക്ക് ഡിജിപി റിപ്പോര്‍ട്ട് കൈമാറി

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു
കേരളത്തിലും മദ്യം ഓണ്‍ലൈനിലൂടെ വില്‍ക്കാം; മുഖ്യമന്ത്രിക്ക് ഡിജിപി റിപ്പോര്‍ട്ട് കൈമാറി

തിരുവനനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പന ഓണ്‍ലൈനിലൂടെയാകാമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.ഒരേ സമയം എത്ര പേര്‍ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. 

മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വാര്‍ത്താ സമ്മേളനത്തിലടക്കം മദ്യവില്‍പ്പന ശാലകള്‍ കേരളത്തില്‍ ഉടന്‍ തുറക്കില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സിപിഎം നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com