രോ​ഗികൾ കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ സെന്ററാക്കും: മുഖ്യമന്ത്രി 

രോ​ഗി​ക​ൾ വ​ല്ലാ​തെ കൂ​ടി​യാ​ൽ 27 ആ​ശു​പ​ത്രി​ക​ളെ സമ്പൂർണ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
രോ​ഗികൾ കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ സെന്ററാക്കും: മുഖ്യമന്ത്രി 

തി​രു​വ​ന​ന്ത​പു​രം: രോ​ഗി​ക​ൾ വ​ല്ലാ​തെ കൂ​ടി​യാ​ൽ 27 ആ​ശു​പ​ത്രി​ക​ളെ സമ്പൂർണ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നിലവിൽ രോ​ഗലക്ഷണമുളളവരെ നിരീക്ഷിക്കാൻ  സംസ്ഥാനത്ത് 207 സർക്കാർ ആശുപത്രികൾ സജ്ജമാണ്. ആവശ്യമെങ്കിൽ ഉപയോ​ഗിക്കാൻ 125 സ്വകാര്യ ആശുപത്രികളെയും സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​രു​ടെ മു​ൻ​ഗ​ണ​നാ​ക്ര​മം ത​യ്യാ​റാ​ക്കു​ന്ന​തും മ​റ്റ് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തും യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും ചെ​ല​വ് ഈ​ടാ​ക്കു​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. നാ​ട്ടി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​സ്ഥാ​ന​മാ​ണ്. കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ക​ര്യം ഒ​രു​ക്കാ​ൻ ജി​ല്ല​ക​ളി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കെ​എസ്ആ​ർ​ടി​സി ബ​സി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു ഡോ​ക്ട​ർ വീ​തം വൈ​ദ്യ സ​ഹാ​യ​മു​ണ്ട്. ഇ​വ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. മേ​ൽ​നോ​ട്ട​ത്തി​ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.  ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്ന് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 13.45 കോ​ടി അ​നു​വ​ദി​ച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com