ഇടുക്കിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 17 അടി വെള്ളം കൂടുതല്‍ ; ഡാമുകളിലെല്ലാം 10 ശതമാനത്തോളം അധികജലം ; ജലനിരപ്പ് താഴ്ത്തണമെന്ന് മുന്നറിയിപ്പ്

ഈ വര്‍ഷം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍
ഇടുക്കിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 17 അടി വെള്ളം കൂടുതല്‍ ; ഡാമുകളിലെല്ലാം 10 ശതമാനത്തോളം അധികജലം ; ജലനിരപ്പ് താഴ്ത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കാലവര്‍ഷം എത്താന്‍ മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് 35 ശതമാനത്തോളം വെള്ളം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം അധിക ജലമാണ് സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലുള്ളത്. ഇടുക്കി ഡാമില്‍ ഇപ്പോള്‍ 43 ശതമാനം വെള്ളമാണുള്ളത്.

ഇടുക്കിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 17 അടി വെള്ളം കൂടുതലാണ്. ഈ വര്‍ഷവും പ്രളയസാധ്യത തള്ളാനാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ശക്തമായി മഴ ലഭിച്ചതും ലോക്ഡൗണില്‍ വൈദ്യുതി ഉപയോഗം കുറഞ്ഞതുമാണ് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

ഈ വര്‍ഷം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രളയമുണ്ടായ 2018 ല്‍ കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ ഇതേ ദിവസം 33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 8 പ്രമുഖ പരിസ്ഥിതി, പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com