മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,576 പേര്‍ക്ക്; 49 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 27,524 ആണ്
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,576 പേര്‍ക്ക്; 49 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 1,576 പേര്‍ക്ക്. 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 27,524 ആണ്. ഇതുവരെ 6,564 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ മരണം 1,068 ആണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 

മുംബൈയില്‍ മാത്രം 933 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 17,512 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 4,658 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. 

കോവിഡ്19 ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ തമിഴ്‌നാടാണ്. തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 385 കേസുകളാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,108 ആയി. അഞ്ചുപേരാണ് ഇന്നു മരിച്ചത്. കോവിഡ് മൂലം ഇതുവരെ 71 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com