കോടതികള്‍ ഇന്ന് തുറക്കും ; മുറിയില്‍ ജഡ്ജി അടക്കം പത്തുപേര്‍ മാത്രം ; പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ

കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
കോടതികള്‍ ഇന്ന് തുറക്കും ; മുറിയില്‍ ജഡ്ജി അടക്കം പത്തുപേര്‍ മാത്രം ; പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ

കൊച്ചി: കേരളത്തിലെ കീഴ്‌ക്കോടതികള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. 

ജഡ്ജി അടക്കം പത്തു പേര്‍ മാത്രമേ കോടതിമുറിയില്‍ ഉണ്ടാകാവൂ എന്നാണ് മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുക.

അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും മാര്‍ഗരേഖയിലുണ്ട്. 

അതേസമയം, റെഡ്‌സോണിലും ഹോട്ട്‌സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com