മദ്യവില വർധന : ഓര്‍ഡിനൻസിന് ഗവർണറുടെ അം​ഗീകാരം ; വിജ്ഞാപനം ഇറങ്ങി

കോവിഡ് ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം:  മദ്യവില വർധിപ്പിക്കാനുള്ള ഓര്‍ഡിനൻസിന് ഗവർണർ അം​ഗീകാരം നൽകി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ വിലവർധന നിലവിൽ വന്നു. കോവിഡ് ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 10% മുതൽ 35% വരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

പുതിയ നിരക്ക് അനുസരിച്ച് കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകൾക്ക് 60 മുതൽ 120 വരെ രൂപ കൂടും. ഇതുവഴി  2000 കോടിരൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഓൺലൈൻ വഴിയാകും മദ്യ വിൽപ്പന. ഇതിനുള്ള മൊബൈൽ അപ്പ് അടക്കമുള്ളവ സജ്ജമായി വരികയാണ്. വെർച്വൽ ക്യൂ സംവിധാനം തയാറായി മദ്യശാലകൾ തുറക്കുമ്പോൾ മുതൽ കൂടിയ വില ഈടാക്കും.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമായിരുന്നു നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 202 ശതമാനവും ബീയറിന് 102 ശതമാനവുമായിരുന്നു നികുതി. ഇതിലാണ് 35% വർധന വരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനവും വില കൂടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com