ഡൽഹിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ടു; 700 വിദ്യാർത്ഥികളും 60 ഗർഭിണികളും

ഡൽഹിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ടു; 700 വിദ്യാർത്ഥികളും 60 ഗർഭിണികളും
ഡൽഹിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ടു; 700 വിദ്യാർത്ഥികളും 60 ഗർഭിണികളും

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന്‌ മലയാളികളുമായി സ്‌പെഷ്യൽ ട്രെയിൻ യാത്ര തിരിച്ചു. നോൺ എസി ട്രെയിൻ 1120 യാത്രക്കാരുമായി ബുധനാഴ്‌ച വൈകിട്ട്‌ 7.05നാണ്‌‌ ന്യൂഡൽഹി സ്‌റ്റേഷനിൽ നിന്ന്‌ പുറപ്പെട്ടത്‌. വെള്ളിയാഴ്‌ച പകൽ 12 മണിയോടെ ട്രെയിൻ തിരുവനന്തപുരത്തെത്തും. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പുകളുണ്ട്‌.

ഡൽഹിയിൽ നിന്ന്‌ ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപി (103), ജമ്മു കശ്മീർ (12), ഹരിയാന (110), ഹിമാചൽപ്രദേശ് ‌(50), ഉത്തരാഖണ്ഡ് (36) എന്നിവിടങ്ങളിൽ നിന്നാണ്‌ മറ്റ് യാത്രക്കാർ. 700 വിദ്യാർത്ഥികളും 60 ഗർഭിണികളുമുണ്ട്. 

സ്‌ക്രീനിങ്‌ സെന്ററുകളിൽ നിന്ന്‌ യാത്രക്കാരെ ഡൽഹി സർക്കാർ ബസുകളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക്  ഡൽഹി സർക്കാർ ഒരു ദിവസത്തെ ഭക്ഷണം ക്രമീകരിച്ചു. യാത്രക്കാർ കോവിഡ് ജാഗ്രതാ വെബ് പോർട്ടലിൽ ഇ പാസിനായി രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com