ഇന്ന് കടകള്‍ രാത്രി ഒമ്പതുമണി വരെ തുറക്കാം ; നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവുകള്‍

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു
ഇന്ന് കടകള്‍ രാത്രി ഒമ്പതുമണി വരെ തുറക്കാം ; നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവുകള്‍

തിരുവനന്തപുരം : ഈദുല്‍ ഫിതര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് കടകള്‍ രാത്രി ഒമ്പതുമണി വരെ പ്രവര്‍ത്തിക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാനാണ് അനുമതി. പെരുന്നാള്‍ ദിനമായ നാളെ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിക്കും.

ചെറിയ പെരുന്നാളിന് മുന്നോടിയായി രാത്രികാലങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ വിശ്വാസികള്‍ ഇറങ്ങാറുണ്ട്. ഇതുപരിഗണിച്ച് ഇന്ന് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.  

പള്ളികളിലും ഈദ്​ഗാഹുകളിലും ഒത്തുചേർന്നുള്ള പെരുന്നാൾ നമസ്കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താൽപ്പര്യവും മുൻനിർത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്ർ നൽകുന്നതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com