അബുദാബിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 106 അയി
അബുദാബിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു


അബുദാബി: കോവിഡ് ബാഡിച്ച് അബുദാബിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 106 അയി. യുഎഇയില്‍ മാത്രം 64പേരാണ് മരിച്ചത്. 

കഴിഞ്ഞദിവസം അബുദാബിയില്‍ കോവിഡ് ബാധിച്ച് മണ്ണാര്‍ക്കാട് സ്വദേശി ജമീഷ് മരിച്ചിരുന്നു. 25കാരനായ ജമീഷ് കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായംകുറഞ്ഞ മലയാളിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com