കോവിഡ് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിനിയുടെ നില ഗുരുതരം ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല

ധര്‍മ്മടം സ്വദേശിയായ 63 കാരി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണുള്ളത്
കോവിഡ് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിനിയുടെ നില ഗുരുതരം ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല

കോഴിക്കോട്: കോവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിനിയുടെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നു. ധര്‍മ്മടം സ്വദേശിയായ 63 കാരി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണുള്ളത്.

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു.

ഇവരുമായി സമ്പര്‍ക്കം പുല‍ര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നതിൽ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com