ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും; മുന്നറിയിപ്പ്

ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ  കാലവര്‍ഷം അറേബ്യന്‍ സമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍പ്രവചനം.

ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ പതിവ് പോലെയായിരിക്കുമെന്നാണ് പ്രവചനം.എന്നാല്‍ കേരളത്തില്‍ സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലവര്‍ഷവും സാധാരണയില്‍ കൂടുതലാകും. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം മെയ് 27 വരെ തുടരും. മെയ് 29 ഓടേ ഇതിന് ശമനമുണ്ടാകും. മണ്‍സൂണിന്റെ കടന്നുവരവാണ് ചൂട് കുറയാന്‍ സഹായകമാകുകയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിലെ വിദഗ്ധന്‍ രാജേന്ദ്ര കുമാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com