സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ ആറായി

കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷയാണ് മരിച്ചത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോഴിക്കോട്:  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷയാണ് മരിച്ചത്. 62 വയസ്സായിരുന്നു.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ആയിഷ. ഈ മാസം 20 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ.  ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നില വഷളാകുകയായിരുന്നു. ഇവർക്ക് കോവിഡ് വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.

കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com