ആരാധനാലയങ്ങള്‍  തുറക്കില്ല; ഞായറാഴ്ച ശുചീകരണ ദിനം

കാര്യങ്ങള്‍ മെച്ചപ്പെട്ട ശേഷം മാത്രമെ ആരാധനാലയങ്ങള്‍ തുറക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി 
ആരാധനാലയങ്ങള്‍  തുറക്കില്ല; ഞായറാഴ്ച ശുചീകരണ ദിനം


തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ മെച്ചപ്പെട്ടശേഷം ഇതു പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ആരാധനാലയം ആകുമ്പോള്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മഴക്കാല രോഗം തടയുന്നതിനു വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി നടത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രദ്ധിക്കണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. മാസ്‌ക് ധരിക്കാത്ത 3200 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 38 പേര്‍ക്കെതിരെ ക്വറന്റീന്‍ ലംഘനത്തിനു കേസെടുത്തിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് മെച്ചപ്പെട്ട ഹോം ക്വറന്റീന്‍ നടപ്പാക്കുന്നു. 453 കേസാണ് ഹോംക്വറന്റീന്‍ ലംഘിച്ചതിന് റജിസ്റ്റര്‍ ചെയ്തത്.

വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. ഒരു ക്രമീകരണവുമില്ലാതെ ആളുകള്‍ ഒന്നിച്ചു വന്നാല്‍ രോഗവ്യാപനം തടയാന്‍ സാധിക്കില്ല. ആസൂത്രണത്തോടെയും ചിട്ടയോടെയും പുറത്തുനിന്നുവരുന്നവരെ ക്വാറന്റീനിലേക്ക് അയയ്ക്കും. വരുന്ന എല്ലാവരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. അതിനായി അവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല. ക്വാറന്റീന്‍ സൗകര്യമില്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് അയയ്ക്കും. ക്രമീകരണം നിഷ്‌കര്‍ഷിക്കുന്നതിനെ ചിലര്‍ തെറ്റിദ്ധരിക്കുന്നു. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റീന്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതും ആശയക്കുഴപ്പം ഉണ്ടാക്കി. തുക താങ്ങാന്‍ കഴിയുന്നവരില്‍നിന്നും തുക ഈടാക്കും. അല്ലാത്തവരെ ഒഴിവാക്കും. വിദേശത്തുള്ള സംഘടനകള്‍ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്തു വരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങള്‍ നടത്താനാകൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com