പള്ളി പിടിച്ചെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കും; സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കുന്നെന്ന് ഹൈക്കോടതി

പള്ളി പിടിച്ചെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കും; സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കുന്നെന്ന് ഹൈക്കോടതി


കൊച്ചി: കോതമംഗലം പള്ളി വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിച്ച് പെരുമാറുന്നു എന്നും കോടതി കുറ്റപ്പെടുത്തി.   കോടതി ഉത്തരവ് പ്രകാരം കോതമംഗലം പളളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാടറിയിച്ചത്.

പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലും ശബരിമല ഡ്യൂട്ടിയിലുമായതിനാല്‍ നിലവില്‍ പള്ളി ഏറ്റെടുത്തു നല്‍കാന്‍ സാധിക്കുന്ന സാഹചര്യമില്ല എന്ന് സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുത്ത് കൈമാറുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഇനി എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നാളെത്തന്നെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു്. കേസ് പരിഗണിക്കുന്നതിന് നളെത്തേക്ക് മാറ്റി.

നേരത്തെയും പള്ളി പിടിച്ചെടുക്കുന്നതിന് കേന്ദ്രസേനയെ ഉപയോഗിക്കുന്നത് പരിഗണിക്കേണ്ടിവരുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ കോവിഡ് ഡ്യൂട്ടിയിലായതിനാലാണ് പള്ളി ഏറ്റെടുക്കലിലെ കാലതാമസം എന്നായിരുന്നു വിശദീകരിച്ചിരുന്നത്. പള്ളി കൈമാറുന്നതിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com