ബീഫിൽ വിഷം പുരട്ടി നൽകി, അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ ​ഗർഭിണിയായ നായയെ രക്ഷിക്കാനായില്ല

അവശനിലയിലായ നായയെ പ്രദേശവാസികൾ രണ്ടു തവണ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച്  ഗ്ലൂക്കോസും കുത്തിവയ്പും നൽകിയെങ്കിലും രക്ഷിക്കാനായില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ ​ഗർഭിണിയായ നായയെ രക്ഷിക്കാനായിച്ച. ബീഫിൽ വിഷം പുരട്ടി പട്ടിക്ക് നൽകുകയായിരുന്നു എന്നാണ് നി​ഗമനം. അവശനിലയിലായ നായയെ പ്രദേശവാസികൾ രണ്ടു തവണ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച്  ഗ്ലൂക്കോസും കുത്തിവയ്പും നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ഞായറാഴ്ചയാണ് വില്യാപ്പള്ളി ടൗണിൽ റോഡരികിൽ അവശനിലയിൽ നായയെ കണ്ടത്. നായയുടെ ദയനീയസ്ഥിതി കണ്ട് ട്രാവൽസ് നടത്തുന്ന കെ.സിജിൻ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എഴുന്നേൽക്കാൻ പോലും കഴിയാത്ത നായയെ പെട്ടി ഓട്ടോയിൽ കിടത്തിയാണ് വടകര പുതിയാപ്പിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചത്. 

ലക്ഷണം കണ്ട് വിഷം ഉള്ളിൽ ചെന്നതാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. 3 കുപ്പി ഗ്ലൂക്കോസും കുത്തിവയ്പും നൽകിയെങ്കിലും അവശതയ്ക്ക് മാറ്റമുണ്ടായില്ല. നായ ഛർദിച്ചപ്പോൾ വയറ്റിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ പുറത്തു വന്നിരുന്നു. അതോടെ ബീഫിൽ വിഷം പുരട്ടി നൽകിയതാണെന്ന് മനസ്സിലായി. ഇന്നലെ വീണ്ടും വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് മരുന്നു നൽകി. വില്യാപ്പള്ളിയിൽ തിരിച്ച് എത്തിച്ച നായയ്ക്ക് സിജിന്റെ നേതൃത്വത്തിൽ വെള്ളവും മരുന്നും നൽകി. കുത്തരി കൊണ്ട് കഞ്ഞി ഉണ്ടാക്കി നായയ്ക്ക് നൽകാൻ നോക്കുമ്പോഴാണ് ചത്ത വിവരം അറിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com