കിഫ്ബിയെ തകര്‍ക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന ; മാത്യു കുഴല്‍നാടന്‍ കോടാലിയായി പ്രവര്‍ത്തിച്ചു ; ആരോപണവുമായി ധനമന്ത്രി

തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നത്
കിഫ്ബിയെ തകര്‍ക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന ; മാത്യു കുഴല്‍നാടന്‍ കോടാലിയായി പ്രവര്‍ത്തിച്ചു ; ആരോപണവുമായി ധനമന്ത്രി

തിരുവനന്തപുരം :  കേരള അടിസ്ഥാന സൗകര്യ നിധി (കിഫ്ബി)യെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത് ആര്‍എസ്എസ് ആണ്. വികസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് നേതാവ് രാം മാധവ് ആണെന്നും തോമസ് ഐസക്ക് ആരോപിച്ചു. 

തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുമായി കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നത്. ഇതിന് ശേഷമാണ് കേസ് നല്‍കാന്‍ രാം മാധവ് അനുമതി നല്‍കിയത്. ഹര്‍ജി തയ്യാറാക്കിയതും. മാത്യു കുഴല്‍നാടന്‍ ആര്‍എസ്എസിന്റെ കോടാലിയായി പ്രവര്‍ത്തിച്ചു എന്നും തോമസ് ഐസക്ക് പറഞ്ഞു. 

ഇത് ചെറിയ കളിയല്ല. വലിയ കളിയാണ്. ഇതിന്റെ തീരുമാനം നടന്നത് ഇവിടെയല്ല, ഡല്‍ഹിയിലാണ്. ഇതൊന്നും അറിയാതെയാണ് പ്രതിപക്ഷ നേതാവ് കിഫ്ബിക്കെതിരെ രംഗത്തുവരുന്നത്. സ്വന്തം മൂക്കുമുറിച്ചും ശകുനം മുടക്കുന്നവരുണ്ട്. ആ ഗണത്തില്‍പ്പെട്ടയാളാണ് രമേശ് ചെന്നിത്തല. എങ്ങനെയും അധികാരത്തില്‍ വരണമെന്നാണ് ചെന്നിത്തലയുടെ മോഹം. 

കിഫ്ബിക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നും പറഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ അവസാന ബജറ്റില്‍ ഇക്കാര്യം പറയുന്നുണ്ട്. അതാണ് ഉമ്മന്‍ചാണ്ടി കിഫ്ബിക്കെതിരെ ഒന്നും പറയാത്തത്. എന്നാല്‍ അന്നത്തെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നെങ്കിലും ചെന്നിത്തലയ്ക്ക് ഇതേക്കുറിച്ച് ഒന്നും മനസ്സിലായിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com