മല്‍സരിക്കാന്‍ 'കൊറോണ'യും; മതിലില്‍ അങ്കത്തിന്

കൊറോണക്കാലത്ത് തന്നെയാണ് മകള്‍ അര്‍പ്പിതയ്ക്ക് കൊറോണ ജന്മം നല്‍കിയത്
മല്‍സരിക്കാന്‍ 'കൊറോണ'യും; മതിലില്‍ അങ്കത്തിന്

കൊല്ലം: തദ്ദേശ പോരാട്ടത്തിന് അങ്കം മുറുകുമ്പോള്‍, മല്‍സരരംഗത്ത് പൊരുതിനോക്കാന്‍ നോക്കാന്‍ കൊറോണയും. കൊല്ലം കോര്‍പ്പറേഷനിലേക്കാണ് കൊറോണ മല്‍സരത്തിന് ഇറങ്ങുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കൊല്ലം സ്വദേശിനി കൊറോണ തോമസ്.

കൊറോണയ്ക്ക് വോട്ടു ചോദിച്ച് ജനങ്ങളെ അഭിമുഖീകരിക്കുന്നതിലെ അമ്പരപ്പിലാണ് മതിലിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍. മനശ്ശക്തികൊണ്ട് കൊറോണയെ തോല്‍പ്പിച്ച ആളുകൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കൊറോണക്കാലത്ത് തന്നെയാണ് മകള്‍ അര്‍പ്പിതയ്ക്ക് കൊറോണ ജന്മം നല്‍കിയത്. 

ഇംഗ്ലീഷ് ഡിക്ഷണറിയിലെ പ്രകാശം പരത്തുന്നവള്‍ എന്ന അര്‍ഥം മനസ്സില്‍ വച്ചാണ് അച്ഛന്‍ തോമസും അമ്മ ഷീബയും മകള്‍ക്ക് കൊറോണ തോമസ് എന്ന പേരു നല്‍കിയത്,  ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും കൊറോണ എന്ന പേരുകണ്ട് ഭയത്തോടെ തന്നെ കാണരുതെന്ന അപേക്ഷയും സ്ഥാനാര്‍ഥിക്കുണ്ട്. ഭര്‍ത്താവ് ജിനു ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. കോറല്‍ തോമസാണ് സഹോദരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com