രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് ; പി ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി ജെ ജോസഫ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഹൈക്കോടതി ശരിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂരിപക്ഷ തീരുമാനപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ കമ്മീഷന്‍ ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം അനുവദിച്ചത്. 

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി ജെ ജോസഫ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീര്‍പ്പ് ശരിവെച്ച ഹൈക്കോടതി, പി ജെ ജോസഫിന്റെ ഹര്‍ജി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിലാണ്  ഹൈക്കോടതി വിധി. 

പി ജെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് മരവിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നവും ജോസ് കെ മാണിയ്ക്ക് ടേബിള്‍ ഫാന്‍ ചിഹ്നവും അനുവദിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com