അഭിപ്രായ പ്രകടനം വേണ്ട; രഹ്ന ഫാത്തിമയ്ക്ക് കര്‍ശന വിലക്കുമായി ഹൈക്കോടതി 

പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം
അഭിപ്രായ പ്രകടനം വേണ്ട; രഹ്ന ഫാത്തിമയ്ക്ക് കര്‍ശന വിലക്കുമായി ഹൈക്കോടതി 

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടേയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടേയുമുള്ള അഭിപ്രായ പ്രകടനത്തില്‍ നിന്ന് രഹ്ന ഫാത്തിമയെ വിലക്കി ഹൈക്കോടതി. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. 

മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നാണ് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കുക്കറി ഷോയില്‍ പങ്കെടുത്ത് മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും, അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നും പൊലീസ് കോടതിയില്‍ വാദിച്ചു. 

ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് രഹ്ന ഫാത്തിമയെ അഭിപ്രായ പ്രകടനത്തില്‍ നിന്ന് ഹൈക്കോടതി വിലക്കിയത്. ജാമ്യം റദ്ദാക്കാനുള്ള ഘടകമുണ്ട് എങ്കിലും ഒരവസരം കൂടി നല്‍കുകയാണ് എന്ന് പറഞ്ഞാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ വിധി. 

ജോലി നഷ്ടമായതും, രണ്ട് വട്ടം അറസ്റ്റിലായതും രഹ്നയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയില്ല. മറ്റുള്ളവരുടെ അവകാശങ്ങളെ ഇനിയെങ്കിലും മാനിക്കും എന്ന് കരുതുന്നു. മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടാകരുത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ നിശ്ചിത ദിവസങ്ങളില്‍ ഹാജരാവണം എന്നിവ ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com