നിരോധനം എല്ലായിടത്തുമില്ല, നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രം, പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്: ഡിജിപി 

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍
നിരോധനം എല്ലായിടത്തുമില്ല, നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രം, പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്: ഡിജിപി 

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംകൂടരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. വലിയ ഷോപ്പില്‍ ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കും. കൂടുതല്‍ ആളുകള്‍ക്ക് വലിയ ഷോപ്പില്‍ കയറാം. സാമൂഹിക അകലം പാലിച്ച് വരിവരിയായി നിന്ന് ഊഴം അനുസരിച്ച് സാധനങ്ങള്‍ വാങ്ങി മടങ്ങാമെന്ന് ഡിജിപി പറഞ്ഞു.

സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതിനെ സംബന്ധിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കും. ഇതുസംബന്ധിച്ചുളള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതനുസരിച്ചുളള നടപടികള്‍ കൈക്കൊളളുമെന്നും ഡിജിപി അറിയിച്ചു. ആരാധനാലയങ്ങള്‍ പോലുളള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ വ്യക്തത വരുത്തും. ഇതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

സംസ്ഥാനത്ത് പത്തിടങ്ങളില്‍ ശക്തമായ നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com