ഗ്ലൈഡർ തർന്ന നിലയിൽ
ഗ്ലൈഡർ തർന്ന നിലയിൽ

കൊച്ചിയിൽ നാവികസേന ​ഗ്ലൈഡർ തർന്നു വീണു, രണ്ട് ഉദ്യോ​ഗസ്ഥർക്ക് ​ഗുരുതര പരിക്ക്

ഇന്ന് രാവിലെ ഏഴു മണിയോടെ പരിശീലന പറക്കലിന് ഇടയിലാണ് അപകടമുണ്ടായത്

കൊച്ചി; കൊച്ചിയിൽ നാവികസേന ​ഗ്ലൈഡർ തകർന്നു വീണു. ​ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴു മണിയോടെ പരിശീലന പറക്കലിന് ഇടയിലാണ് അപകടമുണ്ടായത്. 

വീയോട്ടി പാലത്തിന് സമീപം കുണ്ടന്നൂർ ഭാ​ഗത്തേക്കു പോകുന്ന റോഡിലാണ് ​ഗ്ലൈഡർ തർന്നു വീണത്. പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ നാവികസേന ഉദ്യോ​ഗസ്ഥർ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com