കോഴിക്കോടും തിരുവനന്തപുരത്തും ഇന്ന് ആയിരം കടന്ന് കോവിഡ് രോ​ഗികൾ; എറണാകുളത്ത് 952 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: ഇന്ന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ കോവിഡ് രോ​ഗികളുടെ എണ്ണം ആയിരം കടന്നു. കോഴിക്കോടാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. 1164 പേർക്ക്. തിരുവനന്തപുരത്ത് 1119 ആണ് രോ​ഗികൾ. 

എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്കാണ് കോവിഡ്. 23 പേർ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂര്‍ 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂര്‍ 359, പാലക്കാട് 328, കാസര്‍ഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com