ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനില്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 14 ആയി. സ്റ്റേഷനിലും പരിസരത്തുമായി നാളെ 100 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.
കഴിഞ്ഞദിവസം, തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീച്ചിരുന്നു. എസ്ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ