പിതാവിനെ  തന്ത്രപൂർവം സാധനം വാങ്ങാൻ പറഞ്ഞയച്ചു; മുറിപൂട്ടി ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് പിടിയിൽ

ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയുടെ സഹോദരൻറെ സുഹൃത്ത്​ പിടിയിൽ
പിതാവിനെ  തന്ത്രപൂർവം സാധനം വാങ്ങാൻ പറഞ്ഞയച്ചു; മുറിപൂട്ടി ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയുടെ സഹോദരൻറെ സുഹൃത്ത്​ പിടിയിൽ. പൗണ്ട്കടവ് സ്വദേശി മാനുവൽ ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായി സംഭവം.  മാനുവൽ യുവതിയുടെ വീട്ടിലെത്തുകയും പിതാവിനെ തന്ത്രപരമായി സാധനം വാങ്ങാൻ പറഞ്ഞയച്ച ശേഷം മുറിക്കുള്ളിൽ കടന്ന്​ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

യുവതിയുടെ ഞരക്കം കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന്​ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ​ പിടികൂടുകയായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ മാനുവലിനെ റിമാൻഡ്​ ചെയ്തു.തുമ്പ സ്​റ്റേഷനിലെ ഇൻസ്പെക്ടർ അജേഷി​െൻറ നിർദ്ദേശപ്രകാരം എസ്.ഐ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com