പോപ്പുലർ ഫിനാൻസ്: ആസ്തികൾ കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്, വാഹന കൈമാറ്റം തടയും 

ആവശ്യമെങ്കിൽ ആസ്തികൾക്ക് പൊലീസ് കാവൽ ഏർപെടുത്തണമെന്നും
പോപ്പുലർ ഫിനാൻസ്: ആസ്തികൾ കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്, വാഹന കൈമാറ്റം തടയും 

പത്തനംതിട്ട: പോപ്പുലർ ഫിനാൻസിന്റെ ആസ്തികൾ കണ്ടുകെട്ടാൻ പത്തനംതിട്ട കളക്ടറുടെ ഉത്തരവ്. പോപ്പുലർ ഫിനാൻസിന്റെ ആസ്തികൾ മരവിപ്പിക്കാൻ ധനകാര്യസ്ഥാപനങ്ങൾക്കും നിർദേശം നൽകി. ആവശ്യമെങ്കിൽ ആസ്തികൾക്ക് പൊലീസ് കാവൽ ഏർപെടുത്തണമെന്നും  വാഹനങ്ങളുടെ കൈമാറ്റം തടയണമെന്നും കളക്ടർ വ്യക്തമാക്കി. 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഇതുവരെ 389 കേസുകൾ റജിസ്റ്റർ ചെയ്തായാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഓസ്ട്രേലിയയിലുള്ള ബന്ധുവിൻറെ സഹായത്തോടെ പോപ്പുലർ ഉടമകൾ നിക്ഷേപകരുടെ പണം അവിടേക്ക് കടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. 

കേസിൻറെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. കോടതി ഉത്തരവ് പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് നിക്ഷേപകർ നിക്ഷേപകർ കോടതിയിൽ അറിയിച്ചതിനാലാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com