തീവ്ര ന്യൂനമർദം; മൂന്നു ദിവസം കേരളത്തിൽ കനത്ത മഴ; മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടതോടെ അടുത്ത മൂന്ന് ​ദിവസം കേരളത്തിൽ മഴ കനക്കും. വടക്കൻ കേരളത്തിലാണ് മഴ ശക്തമാകുക. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്രന്യുന മർദമായി മാറും. നാളെ രാത്രിയോടെ  ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമർദ്ദം കരയിലേക്ക് പ്രവേശിക്കും. ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കർണാടക, തെലുങ്കാന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

 വടക്കൻ കേരളത്തിലാണ് ന്യൂനമർദ്ദത്തിൻ്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 70 കിലോമീറ്റർ വേ​ഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ജാ​ഗ്രത പാലിക്കണമെന്നും അറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com