കൂടുതല്‍ പേര്‍ വരുമെന്ന് ജോസഫ്; ജോസ് പോയത് തിരിച്ചടിയാകില്ല; മധ്യ തിരുവിതാംകൂറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ യുഡിഎഫ്

മുന്നണി മാറാനുള്ള ജോസിന്റെ തീരുമാനം അണികള്‍ അംഗീകരിക്കില്ലെന്ന്  പി ജെ ജോസഫ്
കൂടുതല്‍ പേര്‍ വരുമെന്ന് ജോസഫ്; ജോസ് പോയത് തിരിച്ചടിയാകില്ല; മധ്യ തിരുവിതാംകൂറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ യുഡിഎഫ് തീരുമാനം. ജോസ് കെ മാണി പോയത് തിരിച്ചടിയാകില്ലെന്നാണ് ഇന്നുചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തിയത്. പ്രവര്‍ത്തകര്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും നേതൃയോഗം കണക്കുകൂട്ടുന്നു.

യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ ഉടന്‍ പുനഃസംഘടിപ്പിക്കും. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 23 ന് എറണാകുളത്ത് യുഡിഎഫ് യോഗം ചേരാനും തീരുമാനിച്ചു. ജോസ് കെ മാണി മുന്നണി വിട്ടത് യുഡിഎഫിന് തിരിച്ചടി ഉണ്ടാക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് യോഗത്തില്‍ പറഞ്ഞു. 

ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയത് മധ്യതിരുവിതാംകൂറില്‍ കാര്യമായ ചലനം ഉണ്ടാക്കില്ല. മുന്നണി മാറാനുള്ള ജോസിന്റെ തീരുമാനം അണികള്‍ അംഗീകരിക്കില്ല. ജോസിനൊപ്പമുള്ള കൂടുതല്‍ നേതാക്കള്‍ തന്റെ പാര്‍ട്ടിയിലേക്ക് വരുമെന്നും പി ജെ ജോസഫ് യുഡിഎഫ് യോഗത്തില്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com