പിതാവിന് ഭക്ഷണവുമായി മകന്‍ നിത്യവും ആശുപത്രിയില്‍ ; മരിച്ചത് അറിയിച്ചില്ല ; അജ്ഞാത മൃതദേഹമായി അഞ്ചുദിവസം ; പാരിപ്പള്ളിയിലും അനാസ്ഥ

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് 85 കാരനായ സുലൈമാന്‍ കുഞ്ഞ് കോവിഡ് ബാധിതനാകുന്നത്
പിതാവിന് ഭക്ഷണവുമായി മകന്‍ നിത്യവും ആശുപത്രിയില്‍ ; മരിച്ചത് അറിയിച്ചില്ല ; അജ്ഞാത മൃതദേഹമായി അഞ്ചുദിവസം ; പാരിപ്പള്ളിയിലും അനാസ്ഥ

കൊല്ലം : കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും കോവിഡ് രോഗിക്ക് നേരെ ഗുരുതരമായ അനാസ്ഥ ഉണ്ടായതായി പരാതി. കോവിഡ് രോഗിയുടെ ആശുപത്രി മാറ്റവും മരണവും കുടുംബത്തെ അറിയിച്ചില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച ഗൃഹനാഥന്റെ മൃതദേഹം അജ്ഞാതമായി മോര്‍ച്ചറിയില്‍ കിടന്നത് അഞ്ചു ദിവസമാണ്. 

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് 85 കാരനായ സുലൈമാന്‍ കുഞ്ഞ് കോവിഡ് ബാധിതനാകുന്നത്.തുടര്‍ന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതായി മകന്‍ നൗഷാദിനെ ആശുപത്രി അധികൃതര്‍ അറിയിച്ചു. അഞ്ചുദിവസവും മകന്‍ രോഗിക്ക് ഭക്ഷണവും വസ്ത്രവും അടക്കം എത്തിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍ ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു. 

ബാപ്പ കോവിഡ് മുക്തനായി എന്നറിഞ്ഞ് മകന്‍ ആശുപത്രിയില്‍ എത്തുമ്പോഴാണ് അത് തന്റെ പിതാവ് അല്ലെന്ന് മനസ്സിലാകുന്നത്. 85 വയസ്സുള്ള മറ്റൊരു സുലൈമാന്‍ ആണ് ചികില്‍സയിലുള്ളതെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ സുലൈമാന്‍ കുഞ്ഞ് ചികില്‍സയിലുള്ളതായി അറിയുന്നത്. 

എന്നാല്‍ ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ സുലൈമാന്‍ മരിച്ചിട്ട് അഞ്ചുദിവസമായെന്നും, മൃതദേഹം അജ്ഞാത മൃതദേഹം എന്ന പേരില്‍ തള്ളിയതായും മനസ്സിലാക്കുന്നത് എന്ന് നൗഷാദ് പറയുന്നു. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ഐസിയു ഇല്ല എന്ന കാരണം പറഞ്ഞ് മടക്കി. തുടര്‍ന്ന്് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.മേല്‍വിലാസം രേഖപ്പെടുത്തിയതിലെ പിഴവാണ് അനാസ്ഥയ്ക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com