'ആധാറും പാൻ കാർഡും രണ്ട് ഫോട്ടോയും തരൂ, 20 ലക്ഷം വരെ വായ്പ'; കെണിയിൽ വീണാൽ അക്കൗണ്ട് കാലിയാകും 

ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ടെന്ന് എസ്പി കെ കാർത്തിക്
'ആധാറും പാൻ കാർഡും രണ്ട് ഫോട്ടോയും തരൂ, 20 ലക്ഷം വരെ വായ്പ'; കെണിയിൽ വീണാൽ അക്കൗണ്ട് കാലിയാകും 

ആലുവ: ആധാർ, പാൻ രേഖകളും രണ്ട് ഫോട്ടോയും നൽകിയാൽ 20 ലക്ഷം രൂപ വരെ ഓൺലൈനായി വായ്പ തരാം എന്ന മോഹനവാ​​ഗ്ദാനവുമായി എത്തുന്നവരുടെ തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്. മൊബൈൽ ഫോണിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങൾക്ക് സൂക്ഷിച്ച് മാത്രം മറുപടി നൽകണമെന്ന് റൂറൽ ജില്ലാ പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ടെന്ന് എസ്പി കെ കാർത്തിക് പറഞ്ഞു. 

‘ആധാർ കാർഡും പാൻ കാർഡും 2 ഫോട്ടോയും നൽകൂ, നിങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഓൺലൈനായി വായ്പ തരാം’, എന്നാണ് തട്ടിപ്പുകാർ സന്ദേശമയക്കുന്നത്. ഇവരുമായി വാട്സാപ്പിലൂടെയോ ഇമെയിൽ വഴിയോ ബന്ധപ്പെട്ടാനാണ് ആവശ്യപ്പെടുക. ഇങ്ങനെ ബന്ധപ്പെട്ടാൽ വായ്പയ്ക്ക് അർഹനാണോ എന്നറിയാൻ ആദ്യം ഫോട്ടോയും തിരിച്ചറിയൽ കാർഡും നൽകാൻ പറയും. താമസിയാതെ വായ്പാപേക്ഷ അംഗീകരിച്ചുവെന്നും ‘പ്രോസസിങ് ചാർജ്’ അടയ്ക്കണമെന്നും സന്ദേശമെത്തും. 

പല ഘട്ടങ്ങളിലായി അപേക്ഷകരിൽ നിന്നു വലിയ തുക കൈക്കലാക്കും. അടയ്ക്കുന്ന തുകയെല്ലാം വായ്പയ്ക്കൊപ്പം തിരിച്ചു നൽകുമെന്ന് ഉറപ്പുപറഞ്ഞാണ് ഇവർ പണം കൈക്കലാക്കുന്നതെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com