സ്വർണക്കടത്ത് : രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് ; ഡിജിറ്റൽ തെളിവുകൾ കാത്തിരിക്കുന്നുവെന്ന് എൻഐഎ

യുഎപിഎ പ്രകാരം എൻഐഎ ചുമത്തിയ കേസിൽ തെളിവില്ലെന്ന് കണ്ട് 10 പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  സ്വർണക്കടത്ത് കേസിലെ പ്രതികളായ ഹംസത്ത് അബ്ദുൽ സലാം , സംജു എന്നിവരുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വിധി പറയും.  യുഎപിഎ പ്രകാരം എൻഐഎ ചുമത്തിയ കേസിൽ തെളിവില്ലെന്ന് കണ്ട് 10 പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

എന്നാൽ കസ്റ്റംസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ കാത്തിരിക്കുകയാണെന്നും ഭീകര ബന്ധം സംബസിച്ച അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികളെ ജാമ്യത്തിൽ വിടരുത് എന്നുമാണ് എൻഐഎയുടെ വാദം. 90 ദിവസത്തിലധികം കേസ് അന്വേഷിച്ചിട്ടും ഭീകര ബന്ധം സംബസിച്ച് ഒരു തെളിവും കേസ് ഡയറിയിൽ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നേരത്തെ കോടതി പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 

ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്, കെ ടി റെമീസ് , സന്ദീപ്, ജലാൽ എന്നിവരെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ന് കോടതിയിൽ  ഹാജരാക്കും.        

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com