ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെ; പ്രചാരണങ്ങള്‍ വേദനിപ്പിച്ചെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിലെ ചിലര ഉപയോഗിച്ച് അപസ്വരങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.
ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെ; പ്രചാരണങ്ങള്‍ വേദനിപ്പിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ചിലര ഉപയോഗിച്ച് അപസ്വരങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യമേഖലയാകെ തകര്‍ന്നു എന്ന തരത്തിലുള്ള പ്രചാരണം ആദ്യമൊക്കെ വേദനിപ്പിച്ചുവെന്നും എന്നാല്‍, ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യമാകുന്ന തരത്തിലുള്ള മാറ്റമാണ് ആരോഗ്യരംഗത്ത് ഉണ്ടായതെന്നും  മന്ത്രി പറഞ്ഞു. 

ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെ. ഇന്ത്യയില്‍ ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്നും കേരളത്തിലെ മരണസംഖ്യ മറ്റു സംസ്ഥാനങ്ങളെക്കാള്‍ എത്രയോ ചെറുതാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട്ടെ ടാറ്റാ ആശുപത്രി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.

കാസര്‍കോട് ടാറ്റാ ആശുപത്രി ആരംഭിച്ചത് സര്‍ക്കാരിന്റെ താതപര്യം കാരണമാണ്. പിന്നെ അത് തുറക്കേണ്ട എന്ന ആഗ്രഹം തങ്ങള്‍ക്ക് ഉണ്ടാകുമോ എന്നും മന്ത്രി ചോദിച്ചു. ആശുപത്രി തുറക്കുന്നതിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിരാഹാര സമരം പ്രഖ്യാപിച്ചതിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആശുപത്രിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സമയത്തിന്റെ ഇടവേളയില്‍ എംപി നിരാഹാരം കിടക്കുന്നെന്ന് പറഞ്ഞാല്‍ അദ്ദേഹം കിടന്നോട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com