കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും നൂറില്‍ താഴെ; കാസര്‍കോട് ആശ്വാസം

ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.   64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും നൂറില്‍ താഴെ; കാസര്‍കോട് ആശ്വാസം


കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഇന്നും നൂറില്‍ താഴെ. ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.   64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 

4753 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 4014 പേരും സ്ഥാപനങ്ങളില്‍ 739 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 239  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 698 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 12,51,41 ആയി. 279 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 466 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 202  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

17,961 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956  പേര്‍ വിദേശത്ത് നിന്നെത്തിയവരും 722 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16,283  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 15,886 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

പുതിയതായി നാല് പേരുടെ മരണം കൂടി കോവിഡ് മരണമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് കുഞ്ഞി ഹാജി (70), മധൂര്‍ പഞ്ചായത്തിലെ എം പി സാദ് (56), അജാനൂര്‍ പഞ്ചായത്തിലെ സാമിക്കുട്ടി പി (76), കാഞ്ഞങ്ങാട് നഗരസഭയിലെ ദേവകി (68) എന്നിവരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്.ഇതോടെ   കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 181 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com