കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കില്‍; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

ജില്ലയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു
കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കില്‍; തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

തൃശൂര്‍:  ജില്ലയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 31ന് അവസാനിക്കുന്ന നിരോധനാജ്ഞയാണ് 15 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്. 

നിരോധനാജ്ഞ അനുസരിച്ച് പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നി കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്‍ പറയുന്നു.

വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും മാത്രമേ കൂടിച്ചേരാവൂ. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികള്‍ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവരുടെ അധികാര പരിധികളില്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഈ ഉത്തരവ് നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും മറ്റ് അവശ്യ സര്‍വീസുകളില്‍പ്പെട്ടവര്‍ക്കും ബാധകമായിരിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com