'സ്വകാര്യബാങ്കിൽ ജോലി ഒഴിവ്', ഓൺലൈനിൽ പരസ്യം കണ്ട് മെസേജ് അയച്ച യുവാവിന് നഷ്ടമായത് 15,000 രൂപ

‘ഷൈൻ ഡോട്കോം’ പ്രതിനിധി എന്നു പരിചയപ്പെടുത്തിയ ആൾ യുവാവിനെ വിളിച്ചു
'സ്വകാര്യബാങ്കിൽ ജോലി ഒഴിവ്', ഓൺലൈനിൽ പരസ്യം കണ്ട് മെസേജ് അയച്ച യുവാവിന് നഷ്ടമായത് 15,000 രൂപ

കൊല്ലം; ഓൺലൈനിലെ വന്ന പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് 15,000 രൂപ. കൊല്ലം സ്വദേശിയായ യുവാവാണ് തട്ടിപ്പു സംഘത്തിന്റെ വലയിൽ വീണത്. സ്വകാര്യബാങ്കിൽ ജോലിക്ക് ഒഴിവുണ്ടെന്നു കാണിച്ച് ഒരു ആപ്പിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് അവർക്ക് യുവാവ് മെസേജ് അയക്കുകയായിരുന്നു. 

‘ഷൈൻ ഡോട്കോം’ പ്രതിനിധി എന്നു പരിചയപ്പെടുത്തിയ ആൾ യുവാവിനെ വിളിച്ചു. ജോലി ലഭിക്കണമെങ്കിൽ തങ്ങളുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും അറിയിച്ചു. ഹൈദരാബാദിൽനിന്നു വിളിക്കുകയാണെന്നാണു പറഞ്ഞത്. രജിസ്റ്റർ ചെയ്യുന്നതിനായി 10 രൂപ അടക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ടിൽനിന്നു പോയത് 3030 രൂപയാണ്. 

സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാമെന്നും അറിയിച്ചശേഷം  ബാങ്കിൽനിന്നു വരുന്ന മെസേജും കോഡും വാങ്ങി ആകെ കവർന്നത് 15000 രൂപ. തട്ടിപ്പു തിരിച്ചറിഞ്ഞതോടെ യുവാവ് കാർഡ് ബ്ലോക്ക് ചെയ്തു സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു. താൻ തട്ടിപ്പിന് ഇരയായതിന് ശേഷവും ജോലി ഒഴിവുണ്ടെന്നു കാണിച്ചു സമാനമായ പരസ്യം വീണ്ടും വന്നതായി യുവാവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com