തിരുവനന്തപുരത്ത് ഇന്ന് 590 പേർക്ക് കോവിഡ്, നാല് ജില്ലകളിൽ ഇരുന്നൂറിലധികം കേസുകൾ; കണക്കുകൾ ഇങ്ങനെ  

ഏഴ് ജില്ലകളിൽ നൂറിലേറെ പേർക്ക് രോ​ഗ ബാധ ഇന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഇന്ന് 590 പേർക്ക് കോവിഡ്, നാല് ജില്ലകളിൽ ഇരുന്നൂറിലധികം കേസുകൾ; കണക്കുകൾ ഇങ്ങനെ  

തിരുവനന്തപുരം: സംസ്ഥാനത്ത് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ മാത്രം 590 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം(249), കോഴിക്കോട്(244), കണ്ണൂർ(222), കാസർകോട്(276) ജില്ലകളിൽ ഇരുന്നുറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഴ് ജില്ലകളിൽ നൂറിലേറെ പേർക്ക് രോ​ഗ ബാധ ഇന്ന് സ്ഥിരീകരിച്ചു.

കൊല്ലം 170, പത്തനംതിട്ട 148, ആലപ്പുഴ 131, കോട്ടയം 119, എറണാകുളം 186, തൃശൂർ 169, പാലക്കാട് 100, എന്നീ ജില്ലകളിലും രോ​ഗബാധികരുടെ എണ്ണം കൂടുതലാണ്. ഇടുക്കി 31, വയനാട് 20 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 220 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 2111പേർ രോ​ഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 21,800 ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com