തദ്ദേശ തെരഞ്ഞെടുപ്പ് വൈകും ? ; സര്‍വകക്ഷിയോഗം ഇന്ന് ; മാറ്റിവെക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്
തദ്ദേശ തെരഞ്ഞെടുപ്പ് വൈകും ? ; സര്‍വകക്ഷിയോഗം ഇന്ന് ; മാറ്റിവെക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നറിയാം. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന നിലപാടിലാണ് എല്‍ഡിഎഫും യുഡിഎഫും. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുനക്രമീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വീട് കയറി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും എല്‍ഡിഎഫും യുഡിഎഫും ചൂണ്ടിക്കാണിക്കുന്നു. 

ഈ സാഹചര്യത്തിലാണ് ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരിക്കാനുള്ള നീക്കം. നിലവില്‍ നവംബറിലാണ് പുതിയ ഭരണസമിതി വരേണ്ടത്. ഇതിന് നിയമപരമായ പ്രാബല്യം വേണ്ടിവരും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com