വ്യവസായമന്ത്രി ഇ പി ജയരാജന് കോവിഡ് 

സംസ്ഥാനമന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍
വ്യവസായമന്ത്രി ഇ പി ജയരാജന് കോവിഡ് 

തിരുവനന്തപുരം : വ്യവസായമന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യസ്ഥിതി പരിഗണിച്ച് മന്ത്രി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനമന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. ധനമന്ത്രി ഡോ. തോമസ് ഐസക്കിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്ക് ഇപ്പോള്‍ ചികില്‍സയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com