മത്സ്യതൊഴിലാളിക്ക് കോവിഡ്; കൊല്ലം മാര്‍ക്കറ്റ് അടച്ചു

മാര്‍ക്കറ്റിലെ എല്ലാ മത്സ്യ തൊഴിലാളികളോടും നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു
മത്സ്യതൊഴിലാളിക്ക് കോവിഡ്; കൊല്ലം മാര്‍ക്കറ്റ് അടച്ചു

കോഴിക്കോട്: കൊയിലാണ്ടി കൊല്ലം മീന്‍ മാര്‍ക്കറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ എല്ലാ മത്സ്യ തൊഴിലാളികളോടും നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

കൊയിലാണ്ടി നഗരസഭാ പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രത്യേക കര്‍മസമിതി രൂപീകരിച്ച് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് നഗരസഭ. നിലവില്‍ അന്‍പതോളം രോഗികളാണ് നഗരസഭാ പരിധിയില്‍ ഉള്ളത്. അനുദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നഗരസഭ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

കൊയിലാണ്ടി ഹാര്‍ബറില്‍ ഹാര്‍ബര്‍ മാനേജ്മന്റ് കമ്മിറ്റിയുടെ പാസ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തിവിടില്ല. മറ്റിടങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ഉണ്ട്. രോഗ വ്യാപനം തടയാന്‍ പൊലിസ്, നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നഗരസഭാ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com