ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ്

ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ്

കോഴിക്കോട്: ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കൃഷ്ണദാസ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് മുതിര്‍ന്ന് ബിജെപി നേതാവിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിജെപി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു. എന്‍ഡിഎ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com