വനത്തിൽ പാറ പൊട്ടിച്ച് സ്വർണ ഖനനത്തിന് ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

മരുത വനത്തിൽ സ്വർണഖനനം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്
വനത്തിൽ പാറ പൊട്ടിച്ച് സ്വർണ ഖനനത്തിന് ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം; വനത്തിൽ പാറ പൊട്ടിച്ച് സ്വർണ ഖനനത്തിന് ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മരുത കൂട്ടിൽപ്പാറ ചേലകത്ത് റഷീദ് (48), കൊടക്കാടൻ ഹാരിസ് (39), വയലിക്കട സുധീഷ്കുമാർ (റുവൈദ്) (48) എന്നിവരാണ് അറസ്റ്റിലായത്. മരുത വനത്തിൽ സ്വർണഖനനം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മരുത വനത്തിൽ 6 കിലോമീറ്ററോളം ഉള്ളിൽ കേരള – തമിഴ്നാട് അതിർത്തി ഭാഗത്താണ് പാറ പൊട്ടിച്ച് സ്വർണ ഖനനം നടത്താൻ ശ്രമിച്ചത്. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് നിഷാലിന്റെ നേതൃത്വത്തിൽ നെല്ലിക്കുത്ത് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എഫ്.ജോൺസനും സംഘവുമാണ് പ്രതികളെ പിടിച്ചത്. പ്രതികളെ പിന്നീട് ജാമ്യത്തിൽവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com