തിരുവനന്തപുരത്ത് കൂടുതല്‍ പൊലീസുകാര്‍ക്ക് കോവിഡ് ; കമ്മീഷണര്‍ നിരീക്ഷണത്തില്‍ ; ഐജി ഹര്‍ഷിതയ്ക്ക് ചുമതല

തിരുവനന്തപുരം തുമ്പ പൊലീസ് സ്‌റ്റേഷനില്‍ 11 പൊലീസുകാര്‍ക്കും കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്
തിരുവനന്തപുരത്ത് കൂടുതല്‍ പൊലീസുകാര്‍ക്ക് കോവിഡ് ; കമ്മീഷണര്‍ നിരീക്ഷണത്തില്‍ ; ഐജി ഹര്‍ഷിതയ്ക്ക് ചുമതല

തിരുവനന്തപുരം : തിരുവനന്തപുരത്ത് കൂടുതല്‍ പൊലീസുകാര്‍ക്ക് കോവിഡ്. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. 

ഈ സാഹചര്യത്തില്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ അധിക ചുമതല നല്‍കി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഏഴു പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരെ പരിശോധിച്ചപ്പോഴാണ് ഏഴുപേരില്‍ രോഗം കണ്ടെത്തിയത്. 

തിരുവനന്തപുരം തുമ്പ പൊലീസ് സ്‌റ്റേഷനില്‍ 11 പൊലീസുകാര്‍ക്കും കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 

എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇവര്‍ സമരക്കാരെ നേരിടാന്‍ രംഗത്തുണ്ടായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പോസിറ്റീവായിട്ടുണ്ട്. 

തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന മന്ത്രി ജലീലിനെതിരായ പ്രതിഷേധസമരങ്ങളെ നേരിടുന്നതില്‍ എസിപി മുന്നിലുണ്ടായിരുന്നു. 

നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും എസിപി സംബന്ധിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായും ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com