ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കോഴിക്കോട്: ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എംഎല്‍എയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

നേരത്തെ, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com