സംസ്ഥാനത്ത് 10 ശതമാനം അധിക മഴ, അളവ് കൂട്ടിയത് സെപ്തംബറിലെ പെയ്ത്ത്

196 സെന്റീമീറ്റർ മഴയാണ് ഈ കാലവർഷം പ്രതീക്ഷിച്ചിരുന്നത്.  എന്നാൽ സംസ്ഥാനത്ത് ഇതിനോടകം‌ 216 സെന്റീമീറ്ററാണ്‌ മഴ ലഭിച്ചു കഴിഞ്ഞു
സംസ്ഥാനത്ത് 10 ശതമാനം അധിക മഴ, അളവ് കൂട്ടിയത് സെപ്തംബറിലെ പെയ്ത്ത്

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സെപ്തംബർ 21 വരെ സംസ്‌ഥാനത്തു പെയ്‌തത്‌ 10% അധികം കാലവർഷം. 196 സെന്റീമീറ്റർ മഴയാണ് ഈ കാലവർഷം പ്രതീക്ഷിച്ചിരുന്നത്.  എന്നാൽ സംസ്ഥാനത്ത് ഇതിനോടകം‌ 216 സെന്റീമീറ്ററാണ്‌ മഴ ലഭിച്ചു കഴിഞ്ഞു. 

സെപ്തംബറിൽ ഇതുവരെ പെയ്‌ത മഴയാണു ശരാശരി മഴയുടെ അളവ്‌ വർധിപ്പിച്ചത്‌.  ഇന്ന്‌ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോഡ്‌ എന്നിവിടങ്ങളിൽ മഞ്ഞ അലെർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ ദിവസങ്ങളിൽ സാധാരണ മഴയാണു പ്രതീക്ഷിക്കുന്നത്‌. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ ഗവേഷണകേന്ദ്രം വ്യക്‌തമാക്കി. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 

അതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2382.68 അടിയായി ഉയർന്നു. ഒരു ദിവസത്തിന് ഇടയിൽ ഒരടിയിലേറെയാണു ജലനിരപ്പ്‌ ഉയർന്നത്‌. വൃഷ്‌ടിപ്രദേശത്ത്‌ 74.6 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ജലനിരപ്പ്‌ ഉയരാനാണു സാധ്യത. സംഭരണശേഷിയുടെ 76.77 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്‌. 2387.21 അടിയിലെത്തുമ്പോൾ ആദ്യ മുന്നറിയിപ്പ്‌ നൽകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com