ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും കൂട്ടത്തോടെ കോവിഡ്; മട്ടന്നൂര്‍ ടൗണ്‍ നാളെമുതല്‍ അടച്ചിടും

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 365 പേര്‍ക്കാണ്  കോവിഡ് ബാധ സ്ഥിരീകരിച്ചത്
ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും കൂട്ടത്തോടെ കോവിഡ്; മട്ടന്നൂര്‍ ടൗണ്‍ നാളെമുതല്‍ അടച്ചിടും

കണ്ണൂര്‍: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ടൗണ്‍ നാളെമുതല്‍ അടച്ചിടും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍, ചുമട്ട് തൊഴിലാളികള്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. മട്ടന്നൂര്‍ ടൗണ്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ 28, 29, 31 വാര്‍ഡുകള്‍ അടച്ചിടാനാണ് തീരുമാനം.

 കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 365 പേര്‍ക്കാണ്  കോവിഡ് ബാധ സ്ഥിരീകരിച്ചത്. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 8630 ആയി. ഇവരില്‍ 145 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി. കോവിഡ് ബാധിച്ച് 40 പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com