കോവിഡ് തെറ്റുതിരുത്താനുളള പ്രകൃതിയുടെ ആഹ്വാനം: മാതാ അമൃതാനന്ദമയി 

മനുഷ്യന്റെ തെറ്റുകള്‍ തിരുത്താനുളള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ് എന്ന് മാതാ അമൃതാനന്ദമയി
കോവിഡ് തെറ്റുതിരുത്താനുളള പ്രകൃതിയുടെ ആഹ്വാനം: മാതാ അമൃതാനന്ദമയി 

കൊല്ലം: മനുഷ്യന്റെ തെറ്റുകള്‍ തിരുത്താനുളള പ്രകൃതിയുടെ ആഹ്വാനമാണ് കോവിഡ് എന്ന് മാതാ അമൃതാനന്ദമയി. മനുഷ്യന്റെ സ്വാര്‍ഥവും അതിരില്ലാത്തതുമായ പ്രകൃതി ചൂഷണത്തിന്റെ പരിണതഫലങ്ങളാണ് കോവിഡ് അടക്കമുളള മഹാമാരികള്‍ എന്ന് മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശത്തില്‍ പറഞ്ഞു.

'തെറ്റായ ശീലങ്ങള്‍ നമ്മുടെ സ്വഭാവമായി മാറി. അവ ക്രമേണ നമ്മുടെ ജീവിതരീതിയെ തന്നെ സ്വാധീനിച്ചു. നമ്മുടെ അഹങ്കാരം നമ്മെ മാറുന്നതില്‍ നിന്ന് തടഞ്ഞു. ഈ അവസ്ഥ അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് നാം ആശ്വാസം കൊണ്ടത്. എന്നാല്‍ നമ്മുടെ ബുദ്ധിയുടെ കണക്കുകൂട്ടലുകളും ആധുനിക ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളുമെല്ലാം പിഴച്ചു.മനുഷ്യരാശി കൊറോണ വൈറസിന്റെ മുന്നില്‍ ഇപ്പോഴും നിസ്സഹായരായി തന്നെ നിലകൊളളുന്നു. എങ്കിലും ഇത് പഴിപറയലിനും കുറ്റപ്പെടുത്തലിനുമുളള സമയമല്ല'- മാതാ അമൃതാനന്ദമയി പറഞ്ഞു.

'നിങ്ങളുടെ എല്ലാവരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങള്‍ നേരിട്ടു കാണാന്‍ അമ്മയ്ക്ക് സാധിക്കുന്നില്ലെങ്കിലും, ഓരോരുത്തരുടെയും മുഖങ്ങള്‍ അമ്മ ഹൃദയത്തില്‍ കാണുന്നു. മക്കളെക്കുറിച്ച് അമ്മ എപ്പോഴും ഓര്‍ക്കുകയും, മക്കള്‍ക്കുവേണ്ടി  പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.'- എന്നു പറഞ്ഞുകൊണ്ടാണ് മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം ആരംഭിച്ചത്.

'പ്രകൃതി എത്രയോ മുന്നറിയിപ്പുകള്‍ തന്നുകൊണ്ടിരുന്നു, എന്നാല്‍ മനുഷ്യര്‍ അവയില്‍ ഏറ്റവും ശക്തമായതിനെപ്പോലും കാണാനും, കേള്‍ക്കാനും, അംഗീകരിക്കുവാനും വിസമ്മതിച്ചു. തെറ്റായ ശീലങ്ങള്‍ നമ്മുടെ സ്വഭാവമായി മാറി. അവ ക്രമേണ നമ്മുടെ ജീവിതരീതിയെത്തന്നെ സ്വാധീനിച്ചു. നമ്മുടെ അഹങ്കാരം നമ്മെ മാറുന്നതില്‍ നിന്നും തടഞ്ഞു. ഈ അവസ്ഥ അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ്  നാം ആശ്വസംകൊണ്ടത്. എന്നാല്‍ നമ്മുടെ ബുദ്ധിയുടെ കണക്കുകൂട്ടലുകള്‍-ആധുനിക ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ പോലും പിഴച്ചുപോയി. മനുഷ്യരാശി കൊറോണവയറസിന്റെ  മുന്‍പില്‍ ഇപ്പോഴും നിസ്സഹായരായിത്തന്നെ  നിലകൊള്ളുന്നു.'-  മാതാ അമൃതാനന്ദമയി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com