പത്തനംതിട്ടയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട രണ്ടാനച്ഛന്‍ പിടിയില്‍

മൂത്രമൊഴിക്കാനെന്ന പേരിലാണ്​ സ്​റ്റേഷന്​ പുറത്തിറങ്ങിയാണ്​ ഇയാൾ രക്ഷപ്പെടുകയായിരുന്നു​
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പ​ത്ത​നം​തി​ട്ട:  അ​ഞ്ച് ​വ​യ​സ്സു​കാ​രി ത​മി​ഴ് ബാ​ലി​ക കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടമ്പുഴയിൽ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട രണ്ടാനച്ഛനെ പിടികൂടി. രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപെട്ടത്. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഇയാളെ പൊലീസ് പിടികൂടി. 
മൂത്രമൊഴിക്കാനെന്ന പേരിലാണ്​ സ്​റ്റേഷന്​ പുറത്തിറങ്ങിയാണ്​ ഇയാൾ രക്ഷപ്പെടുകയായിരുന്നു​. 

തിങ്കളാഴ്ച വൈകിട്ട്​ നാലോടെയാണ്​ ഇയാളെ പൊലീസ്​ കസ്റ്റഡിയിലെടു​ത്തത്​. കസ്റ്റഡിയിലെടുക്കുന്ന സമയവും പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ​നി​ന്ന് ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ചിരുന്നു. ഇതോടെ ഇ​യാ​ളെ കുട്ട​മ്പുഴ​യി​ൽ​ വെച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് കീ​ഴ്‌​പ്പെ​ടു​ത്തി.

കു​മ്പ​ഴ ക​ളീ​ക്ക​ൽ​പ​ടി​ക്ക് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളു​ടെ കു​ട്ടി​യാ​ണ്​ മർദനമേറ്റ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ടു​ക്ക​ള​ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ അ​മ്മ കു​ഞ്ഞി​നെ ച​ല​ന​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

ഭ​ർ​ത്താ​വി​നോ​ട്​ വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ അ​വ​രെ​യും ഇയാൾ മ​ർ​ദി​ച്ചു. അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ കു​ഞ്ഞി​ന്റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യും സം​ശ​യം ഉയർന്നു. ഇതി​നെ തുടർന്നാണ്​ ര​ണ്ടാ​ന​ച്ഛ​നെ പൊ​ലീ​സ് കസ്റ്റഡിയിലെടുത്തത്​.

ക​ഴു​ത്തി​ലും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം​കൊ​ണ്ട് വ​ര​ഞ്ഞ് മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ നീ​ർ​ക്കെ​ട്ട് ഉ​ള്ള​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ശ​രീ​രം ചൊവ്വാഴ്ച പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com