എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്‍

കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു
ജില്ലാ കളക്ടര്‍ സുഹാസ് / ഫെയ്‌സ്ബുക്ക് ചിത്രം
ജില്ലാ കളക്ടര്‍ സുഹാസ് / ഫെയ്‌സ്ബുക്ക് ചിത്രം


കൊച്ചി : എറണാകുളം ജില്ലയില്‍ കൂട്ടപ്പരിശോധനയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെ ഉണ്ടായേക്കാമെന്ന് ജില്ലാ കളക്ടര്‍. ഇന്നലെ 16,500 ഓളം ടെസ്റ്റുകളാണ് ജില്ലയില്‍ നടത്തിയത്. പരമാവധി രോഗികളെ കണ്ടെത്തി ആശുപത്രികളിലോ, ഹോം ക്വാറന്റീനിലോ കൊണ്ടു വരാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. 

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു. അതുവഴി രോഗമുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കുന്നതോടെ, വ്യാപനം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. 

ഇന്നലെ 1,33, 836 പേരെയാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന ജില്ലകളില്‍ പ്രാദേശിക നിരോധനാജ്ഞ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചിക്കുന്നത്. അതിനിടെ ഇന്നലെ രണ്ടു ലക്ഷം വാക്‌സിനുകള്‍ കൂടി എത്തിയതോടെ ഭൂരിഭാഗം ജില്ലകളിലും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com