'ഈ സഹായം മറക്കില്ല'; ഓക്‌സിജന്‍ നല്‍കി, ശൈലജ ടീച്ചര്‍ക്ക് നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി

കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ.
കെ കെ ശൈലജ/ഫയല്‍ ചിത്രം
കെ കെ ശൈലജ/ഫയല്‍ ചിത്രം

പനാജി: കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ എത്തിച്ചുനല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ. ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായതോടെയാണ് കേരളം ഗോവയ്ക്ക് ഓക്‌സിജന്‍ എത്തിച്ചത്.

'ഗോവയിലെ കോവിഡ് രോഗികള്‍ക്കായി 20,000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ നല്‍കി ഞങ്ങളെ സഹായിച്ചതിന് കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജയ്ക്കു നന്ദി. കോവിഡിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നു.'  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോവിഡിന്റെ രണ്ടാംതരംഗം ശക്തമായതോടെ, പല സംസ്ഥാനങ്ങളും ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ മതിയായ ഓക്‌സിജന്‍ സംവിധാനങ്ങളും കിടക്കകളും എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 
ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. 

ക്രയോജനിക് ടാങ്കറുകളില്‍ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജന്‍ എക്‌സ്പ്രസുകളില്‍ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com