തിരുവനന്തപുരം: ഞായറാഴ്ചയും മേയ് രണ്ടിനും സർവീസ് നടത്തേണ്ടിയിരുന്ന എട്ടു സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി. പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ പ്രതിദിന സ്പെഷൽ എക്സ്പ്രസ് ട്രെയിനും മെമു എക്സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയത്. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക