കൊച്ചി; മകൾ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിനോട് ആവർത്തിച്ച് അച്ഛൻ സനു മോഹൻ. കൊല്ലുന്നതിന് മുൻപ് മകളോട് അത് പറഞ്ഞിരുന്നു എന്നാണ് സനു മോഹൻ പറയുന്നത്. ‘നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം.
സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്. ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു ചാടിയെഴുന്നേറ്റു. ബലം പ്രയോഗിച്ചു സോഫയിൽ തന്നെ ഇരുത്തി. കൈലി അഴിച്ചു മാറ്റി തോളിൽ എടുത്തു കിടത്തിയപ്പോഴാണ് മൂക്കിൽ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ മദ്യപിച്ചിരുന്നു. മാമന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയതെന്നും സനു പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു. സനുമോഹന്‍റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നൽകി. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാൽ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനൽകാനാണ് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകുക. അതിനിടെ സാമ്പത്തികത്തട്ടിപ്പിൽ സനു മോഹനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക